അഫ്ഗാനിൽ ഐഎസ് ആക്രമണം; 14 ഷിയാക്കൾ കൊല്ലപ്പെട്ടു
Saturday, September 14, 2024 3:04 AM IST
ഇസ്ലാമാബാദ്: മധ്യ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 14 ഷിയാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു.
മെഷീൻ ഗൺ ഉപയോഗിച്ച് ഐഎസ് ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇറാക്കിലെ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് ഇറേനിയൻ ന്യൂസ് എജൻസി അറിയിച്ചു.