പാപ്പുവ ന്യൂഗിനിയയിൽ സംഘർഷം; അമ്പതോളം പേർ കൊല്ലപ്പെട്ടു
Tuesday, September 17, 2024 1:49 AM IST
പോർട് മോസ്ബി: പാപ്പുവ ന്യൂ ഗിനിയയിൽ അനധികൃത ഖനിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു.
കഴിഞ്ഞ മേയ് മാസത്തിൽ 2,000 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായ പോർഗേര താഴ്വരയിലാണ് സംഘർഷമുണ്ടായത്.
ദിവസങ്ങൾക്കു മുൻപ് ആരംഭിച്ച സംഘർഷം പ്രദേശത്ത് തുടരുകയാണ്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിവായിട്ടില്ല. അനധികൃത ഖനി നടത്തുന്നവരും കുടിയേറ്റക്കാരും തദ്ദേശീയരായ ആളുകളെ ഭയപ്പെടുത്താൻ സംഘർഷമുണ്ടാക്കുകയാണെന്നാണ് ആരോപണം.