ആയുർദൈർഘ്യം, ആരോഗ്യം, ജനസംഖ്യാഘടന, വിദ്യഭ്യാസം, തൊഴിലാളികളുടെ ലഭ്യത മുതലായ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു.
ചൈനയിൽ ജനസംഖ്യ കുറഞ്ഞുവരികയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനസംഖ്യ താഴോട്ടു പോയി. അതേസമയംതന്നെ ആയുർദൈർഘ്യ ശരാശരി 78.2 വർഷമായി ഉയരുകയും ചെയ്തു. സർക്കാരിന്റെ പെൻഷൻ ഫണ്ട് 2035ൽ ശൂന്യമാകുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പുണ്ട്.