ലാ​​​സ: ടി​​​ബ​​​റ്റി​​​ലെ ഷി​​​ഗാ​​​റ്റ്സെ പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി ഊ​​​ർ​​​ജി​​​ത ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ആ​​​യ​​​തി​​​നാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം എ​​​ല്ലാ​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​ണു ശ്ര​​​മം. ഇ​​​ന്ന​​​ലെ നാ​​​നൂ​​​റി​​​ല​​​ധി​​​കം പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച​​​യു​​​ണ്ടാ​​​യ 6.8 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ 126 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 188 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ത്യ, നേ​​​പ്പാ​​​ൾ, ഭൂ​​​ട്ടാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കു​​​ലു​​​ക്ക​​​മു​​​ണ്ടാ​​​യി. ടി​​​ബ​​​റ്റി​​​ൽ മാ​​​ത്ര​​​മാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ടി​​​ബ​​​റ്റി​​​ൽ എ​​​ത്ര​​​ പേ​​​രെ കാ​​​ണാ​​​താ​​​യി എ​​​ന്ന് ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. എ​​​ട്ടു ല​​​ക്ഷം പേ​​​ർ വ​​​സി​​​ക്കു​​​ന്ന ഷി​​​ഗാ​​​റ്റ്സെ​​​യി​​​ൽ 3,609 വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. 46,500 പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ​​​യും 484 ടൂ​​​റി​​​സ്റ്റു​​​ക​​​ളെ​​​യും ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി 14,000 പേ​​​രെ വി​​​ന്യ​​​സി​​​ച്ചു​​​വെ​​​ന്നാ​​​ണ് ചൈ​​​ന അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ താ​​​പ​​​നി​​​ല മൈ​​​ന​​​സ് 18 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ആ​​​യി​​​രു​​​ന്നു.


ഷി​​​ഗാ​​​റ്റ്സെ​​​യി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം പേ​​​ർ വ​​​സി​​​ക്കു​​​ന്ന ഡി​​​ൻ​​​ഗ്രി ആ​​​ണ് ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ടി​​​ബ​​​റ്റി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ വ​​​സി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. ടി​​​ബ​​​റ്റ​​​ൻ ബു​​​ദ്ധ മ​​​ത​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യായ പ​​​ഞ്ച​​​ൻ ലാ​​​മ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​വും ഡി​​​ൻ​​​ഗ്രി ആ​​​ണ്.

1447ൽ ​​​ഒ​​​ന്നാം ദ​​​ലൈ​​​ലാ​​​മ സ്ഥാ​​​പി​​​ച്ച ത​​​ഷി​​​ൽ​​​ഹു​​​ൻ​​​പൊ ബു​​​ദ്ധ​​​ക്ഷേ​​​ത്ര​​​ത്തി​​​നു ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ത​​​ക​​​രാ​​​റു​​​ണ്ടാ​​​യി​​​ല്ല.

ഇ​​​ന്ത്യ​​​യി​​​ൽ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ ദ​​​ലൈ​​​ലാ​​​മ ടി​​​ബ​​​റ്റി​​​ലെ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ അ​​​തീ​​​വ ദുഃ​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.