പുടിനുമായി ചർച്ച നിശ്ചയിച്ചു: ട്രംപ്
Saturday, January 11, 2025 12:56 AM IST
മയാമി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നിശ്ചയിച്ചതായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
പുടിനാണു ചർച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചത്. ചർച്ച എവിടെ എപ്പോൾ നടക്കുമെന്നു ട്രംപ് വ്യക്തമാക്കിയില്ല. ചർച്ചയ്ക്കു സന്നദ്ധമാണെന്നും വിശദാംശങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നും റഷ്യ പ്രതികരിച്ചു.