വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​യി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ല​​​ക്സാ​​​ണ്ട​​​ർ ഷാ​​​ലെ​​​ൻ​​​ബെ​​​ർ​​​ഗ് വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ട​​​ക്കാ​​​ല ചാ​​​ൻ​​​സ​​​ല​​​റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

നി​​​ല​​​വി​​​ലെ ചാ​​​ൻ​​​സ​​​ല​​​ർ കാ​​​ൾ നെ​​​ഹാ​​​മ​​​ർ ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് രാ​​​ജി​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. സെ​​​പ്റ്റം​​​ബ​​​റി​​​ലെ പാ​​​ർ​​​ല​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നെ​​​ഹാ​​​മ​​​റു​​​ടെ തീ​​​രു​​​മാ​​​നം.


തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സാ​​​ണ്ട​​​ർ വാ​​​ൻ ഡെ​​​ർ ബെ​​​ല്ല​​​ൻ തീ​​​വ്ര ​വ​​​ല​​​തു നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന ഫ്രീ​​​ഡം പാ​​​ർ​​​ട്ടി​​​യോ​​​ടു സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​രു​​ന്നു.