സിറിയയിൽ ഏറ്റുമുട്ടൽ 37 പേർ കൊല്ലപ്പെട്ടു
Friday, January 10, 2025 12:22 AM IST
അങ്കാറ: സിറിയയിൽ തുർക്കിയുടെ പിന്തുണയുള്ള നാഷണൽ ആർമി സായുധ ഗ്രൂപ്പും കുർദ് വിഭാഗം നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്ഡിഎഫ്) തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെട്ടു.
വടക്കൻ സിറിയയിലെ മൻബിജ് പ്രദേശത്ത് ഇരുവിഭാഗവും തമ്മിൽ ഇന്നലെ ഉഗ്രപോരാട്ടം നടന്നതായാണ് റിപ്പോർട്ട്.
നാഷണൽ ആർമി ഗ്രൂപ്പിനു പിന്തുണ നല്കി തുർക്കി വ്യോമസേനയും ആക്രമണത്തിൽ പങ്കാളിയായി. പക്ഷേ, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തുർക്കി പിന്തുണയുള്ളവരാണ്.