ഭീകരരെ വധിച്ചു
Sunday, September 1, 2024 12:24 AM IST
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് അമേരിക്കൻ-ഇറാക്കി സേനകൾ നടത്തിയ സംയുക്ത ആക്രമണത്തിൽ 15 ഭീകരവാദികൾ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ പടിഞ്ഞാറൻ ഇറാക്കിലെ ഐഎസ് നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സേന അറിയിച്ചു. സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടില്ല.
ഏഴ് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സേന ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഭീകരവാദികളുടെ ഒളിത്താവളങ്ങളും ആയുധങ്ങളും നശിപ്പിച്ചതായി ഇറാക്കി സേന അറിയിച്ചു.