ഫ്രാൻസിൽനിന്ന് ഇമാമിനെ പുറത്താക്കുന്നു
Friday, August 9, 2024 1:17 AM IST
പാരീസ്: ഹമാസിനെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ബോർദോ നഗരപ്രാന്തത്തിലെ പെസാക്ക് പ്രദേശത്തുള്ള മോസ്കിലെ മുഖ്യ ഇമാമിനെ ഫ്രാൻസ് പുറത്താക്കുന്നു.
1991 മുതൽ ഫ്രാൻസിൽ താമസിക്കുന്ന അബ്ദുറഹിമാൻ റിദ്വാനെയാണു മാതൃരാജ്യമായ നൈജീരിയയിലേക്ക് നാടുകടത്തുന്നത്.
ഫ്രാൻസിൽ താമസിക്കാനുള്ള അനുവാദം നൽകാൻ കഴിഞ്ഞദിവസം കോടതി നിർദേശിച്ചെങ്കിലും അദ്ദേഹം തുടർന്നു നടത്തിയ പ്രസ്താവനകളുടെ പേരിൽ ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ഇന്നലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഭീകരപ്രസ്ഥാനമായ ഹമാസിനെ അനുകൂലിച്ചും യഹൂദവിദ്വേഷം പ്രചരിപ്പിച്ചും ഫ്രാൻസിനെ കുറ്റപ്പെടുത്തിയും ഇദ്ദേഹം പ്രസംഗിച്ചിരുന്നു.
രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള നടപടികൾ നൈജീരിയയുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.