നടി കോണി ചിയൂം അന്തരിച്ചു
Thursday, August 8, 2024 12:39 AM IST
ജോഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കൻ നടി കോണി ചിയൂം (72) അന്തരിച്ചു. ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തറിൽ സവാവാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അധ്യാപികയായിരുന്ന കോണി പിന്നീട് അഭിനയത്തിലേക്കു തിരിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഒട്ടേറെ ജനപ്രിയ ടിവി പരിപാടികളിൽ അഭിനയിച്ചിട്ടുണ്ട്.