പാർലമെന്റ് കൈയേറി, പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ചു
Tuesday, August 6, 2024 2:01 AM IST
ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ധാക്കയിലെ പ്രധാനമന്ത്രി ഷേക് ഹസീനയുടെ ഔദ്യോഗിക വസതി കൈയേറി വസ്തുവകകൾ കൊള്ളയടിച്ചു.
പാർലമെന്റ് കൈയേറിയ പ്രക്ഷോഭകർ എംപിമാരുടെ സീറ്റുകളിലിരുന്നു പുക വലിക്കുന്നതിന്റെയും സെൽഫിയെടുക്കുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രക്ഷോഭകർ രാഷ്ട്രപിതാവ് മുജിബുർ റഹ്മാന്റെ ധാക്ക നഗരത്തിലെ പ്രതിമ ജെസിബികൊണ്ട് തകർത്തതായി റിപ്പോർട്ടുണ്ട്.
ഇന്ത്യൻ സാംസ്കാരികകേന്ദ്രവും തകർത്തു. പ്രക്ഷോഭങ്ങളുടെ മറവിൽ ധാക്കയിലെ നാല് ഹൈന്ദവക്ഷേത്രങ്ങൾക്കുനേരേ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ന്യൂനപക്ഷ ഹൈന്ദവ സമൂഹം ഭീതിയിലാണ്.