കേരളത്തിനുവേണ്ടി പ്രാർഥിച്ചു മാർപാപ്പ
Monday, August 5, 2024 12:56 AM IST
വത്തിക്കാൻ: പ്രകൃതിദുരന്തത്തിനിരയായ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഉച്ചയ്ക്ക് വത്തിക്കാൻ ചത്വരത്തിൽ നടന്ന ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെയാണ് കേരളത്തിലെ പ്രകൃതിദുരന്ത ബാധിതരെ മാർപാപ്പ അനുസ്മരിച്ചത്.
""പേമാരിമൂലം നിരവധി ഉരുൾപൊട്ടലുകളും അങ്ങനെ ജീവനാശവും കനത്ത നാശനഷ്ടവും അനുഭവിക്കേണ്ടിവന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനതയ് ക്കൊപ്പം ഞാനുണ്ട്. അനേകം പേർ ഭവനരഹിതരായിട്ടുണ്ട്. ഈ ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കുംവേണ്ടി എന്നോടൊപ്പം പ്രാർഥിക്കാൻ ഞാൻ അഭ്യർഥിക്കുന്നു’’-മാർപാപ്പ പറഞ്ഞു.