സമാധാന ചർച്ചകളെ ബാധിക്കും: ബൈഡൻ
Saturday, August 3, 2024 12:41 AM IST
വാഷിംഗ്ടൺ ഡിസി: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധം ഗാസാ വെടിനിർത്തൽ ചർച്ചകളെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിൽ യുഎസിന് ഉത്കണ്ഠയുണ്ട്.
ഹനിയ വധത്തിൽ ബൈഡന്റെ ആദ്യപ്രതികരണമാണിത്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചെന്നും ഇറാന്റെ ഭീഷണികളിൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കുമെന്ന ഉറപ്പ് യുഎസ് നല്കിയെന്നും ബൈഡൻ അറിയിച്ചു.
ഖത്തറിൽ താമസിച്ചിരുന്ന ഹനിയ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുത്തിരുന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ മുൻകൈയെടുത്തു നടത്തുന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.