മൃതദേഹം സംസ്കരിച്ചു
Saturday, August 3, 2024 12:41 AM IST
ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം.
ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം ടെഹ്റാനിൽനിന്നു ഖത്തറിലെത്തിച്ചത്. ഹമാസിന്റെ മുൻ മേധാവി ഖാലിദ് മിഷാൽ അടക്കമുള്ളവർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വ്യാഴാഴ്ച ടെഹ്റാനിൽ നടന്ന പ്രാർഥനാചടങ്ങിന് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ് നേതൃത്വം നല്കി.
പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങൾ ഇന്നലെ ഹനിയയ്ക്കുവേണ്ടി ദുഃഖമാചരിച്ചു.