ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കു നിരോധനം
Friday, August 2, 2024 2:42 AM IST
ധാക്ക: ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കും സംഘടനയുടെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം. ഈയിടെ രാജ്യത്ത് നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭീകരവിരുദ്ധ നിയമപ്രകാരമാണു നടപടി.
അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥി സംഘടനകള്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ട്. പ്രക്ഷോഭത്തിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു.