ചൈനയിൽ മഴ: ഏഴു പേർ മരിച്ചു
Wednesday, July 31, 2024 12:46 AM IST
ബെയ്ജിംഗ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴു പേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തു. സിഷിംഗ് നഗരത്തിൽ 11,000 പേരെ ഒഴിപ്പിച്ചുമാറ്റി.
നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 64.5 സെന്റിമീറ്റര്‍ മഴയാണു ലഭിച്ചത്. 900 വീടുകൾ തകർന്നു. തായ്വാനിലും ഫിലിപ്പീൻസിലും ദുരിതം വിതച്ച ഗേമി ചുഴലിക്കൊടുങ്കാറ്റാണ് ചൈനയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയ്ക്കു കാരണം.