അമേരിക്കയിൽ വീട്ടുമുറ്റത്ത് വിമാനം തകർന്നുവീണു
Sunday, July 28, 2024 12:45 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വിമാനം വീട്ടുമുറ്റത്ത് തകർന്നുവീണു. യൂട്ടായിലെ റോയ് നഗരത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
രണ്ടു പേർ പറത്തിയ പൈപ്പർ പിഎ-34 എന്ന ചെറുവിമാനം ആന്തണി ബോഗ് എന്നയാളുടെ വീടിനു മുന്നിൽ ചെറുവിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ആന്തണിയുടെ ഭാര്യയും കുട്ടികളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
അപകടം വലിയ ഞെട്ടലുളവാക്കിയെങ്കിലും കുടുംബത്തിലെ ആർക്കും പരിക്കില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണു റിപ്പോർട്ട്.