ന്യൂ​​യോ​​ര്‍​ക്ക്: മോ​​ഡ​​ലും ന​​ടി​​യു​​മാ​​യ സ്റ്റോ​​മി ഡാ​​നി​​യേ​​ല്‍​സു​​മാ​​യു​​ള്ള അ​​വി​​ഹി​​ത​​ബ​​ന്ധം മ​​റ​​ച്ചു​​വ​​യ്ക്കാ​​ന്‍ പ​​ണം ന​​ല്‍​കി​​യെ​​ന്നും ഇ​​തി​​നാ​​യി ബി​​സി​​ന​​സ് രേ​​ഖ​​ക​​ളി​​ല്‍ കൃ​​ത്രി​​മം കാ​​ട്ടി​​യെ​​ന്നു​​മു​​ള്ള കേ​​സി​​ല്‍ യു​​എ​​സ് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോണൾഡ് ട്രം​​പ് കു​​റ്റ​​ക്കാ​​ര​​നെ​​ന്നു മാ​​ൻ​​ഹാ​​ട്ട​​ൻ ഗ്രാ​​ൻ​​ഡ് ജൂ​​റി. ട്രം​​പി​​നെ​​തി​​രേ ചു​​മ​​ത്തി​​യ 34 ആ​രോ​പ​ണ​ങ്ങ​​ളി​​ലും കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്നും ജൂ​​റി ക​​ണ്ടെ​​ത്തി.

ജൂ​​ലൈ 11നാ​​യി​​രി​​ക്കും കേ​​സി​​ല്‍ ശി​​ക്ഷ വി​​ധി​​ക്കു​​ക. ഇ​​തോ​​ടെ, ക്രി​​മി​​ന​​ൽ കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന ആ​​ദ്യ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് (പ​​ദ​​വി ഒ​​ഴി​​ഞ്ഞ​​തോ, അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​ന്ന​​തോ) എ​​ന്ന കു​​പ്ര​​സി​​ദ്ധി​​യാ​​ണ് ട്രം​​പി​​നു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ന​ടി​യും മോ​ഡ​ലു​മാ​യ സ്റ്റോ​​​മി ഡാ​​​നി​​​യേ​​​ൽ​​​സു​​​മാ​​​യി (സ്റ്റെ​​​ഫാ​​​നി ഗ്രി​​​ഗ​​​റി ക്ലി​​​ഫോ​​​ർ​​​ഡ്) ട്രം​​​പി​​​ന് അ​​​വി​​​ഹി​​​ത​​ ബ​ന്ധ​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തോ​​​ടു ബ​​​ന്ധ​​​പ്പെ​​​ട്ട​താ​ണു കേ​​​സ്.