ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ൽ ഹി​​​​ജാ​​​​ബ് വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത കൗ​​​​മാ​​​​ര​​​​ക്കാ​​​​രി​​​​യെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

2022ൽ ​​​​ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ നി​​​​ക ഷ​​​​ക​​​​രാ​​​​മി​​​​യെ​​​​ന്ന പ​​​​തി​​​​നാ​​​​റു​​​​കാ​​​​രി​​​​യാ​​​​ണ് ക്രൂ​​​​ര​​​​പീ​​​​ഡ​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​റാ​​​​ൻ റ​​​​വ​​​​ലൂ​​​​ഷ​​​​ന​​​​റി ഗാ​​​​ർ​​​​ഡി​​​​ലെ മൂ​​​​ന്ന് സൈ​​​​നി​​​​ക​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് നി​​​​ക​​​​യെ ലൈം​​​​ഗിക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഇ​​​​ക്കാ​​​​ര്യം വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്ന ഇ​​​​റാ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ചോ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​ഹീ​​​​ന​​​​കൃ​​​​ത്യം പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​ഞ്ഞ​​​​ത്. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നി​​​​ടെ കാ​​​​ണാ​​​​താ​​​​യ നി​​​​കഒ​​​​ൻ​​​​പ​​​​ത് ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ക ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നാ​​​​ണ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ഇ​​​​റാ​​​​ൻ റെ​​​​വ​​​​ലൂ​​​​ഷ​​​​ന​​​​റി ഗാ​​​​ർ​​​​ഡും സ​​​​ർ​​​​ക്കാ​​​​രും സം​​​​ഭ​​​​വ​​​​ത്തോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

നി​​​​ക​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് ചോ​​​​ർ​​​​ന്ന​​​​ത്. സു​​​​ര​​​​ക്ഷാസേ​​​​ന​​​​യു​​​​ടെ ര​​​​ഹ​​​​സ്യ​​​​വാ​​​​നി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നി​​​​ക​​​​യെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ക​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. വാ​​​​നി​​​​ൽ ന​​​​ട​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും രേ​​​​ഖ​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ട്. നി​​​​ക കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ അ​​​​വ​​​​ളെ തെ​​​​രു​​​​വി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സൈ​​​​നി​​​​ക​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.


സെ​​​​പ്റ്റം​​​​ബ​​​​ര്‍ 20ന് ​​​​ടെ​​​​ഹ്‌​​​​റാ​​​​നി​​​​ല്‍ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ, നി​​​​ക മാ​​​​ലി​​​​ന്യ​​​​പ്പെ​​​​ട്ടി​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ല്‍ ക​​​​യ​​​​റിനി​​​​ന്ന് ഹി​​​​ജാ​​​​ബ് ക​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സാ​​​​മൂ​​​​ഹ്യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ൻ തോ​​​​തി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് നി​​​​ക​​​​യെ കാ​​​​ണാ​​​​താ​​​​യ​​​​ത്. പോ​​​​ലീ​​​​സ് നി​​​​ക​​​​യെ പി​​​​ന്തു​​​​ട​​​​ര്‍​ന്നി​​​​രു​​​​ന്ന​​​​താ​​​​യി അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ച്ചുകൊ​​​​ണ്ടി​​​​രി​​​​ക്കെ നി​​​​ക​​​​യെ പോ​​​​ലീ​​​​സ് നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന് രേ​​​​ഖ​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്. ഹി​​​​ജാ​​​​ബ് ധ​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​ന് പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത മ​​​​ഹ്സ അ​​​​മി​​​​നി മ​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​റാ​​​​നി​​​​ല്‍ പ്ര​​​​ക്ഷോ​​​​ഭം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്.