കംബോഡിയയിൽ സ്ഫോടനം: 20 സൈനികർ കൊല്ലപ്പെട്ടു
Monday, April 29, 2024 12:39 AM IST
ചാബർ മോൺ: കംബോഡിയയിൽ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഡിപ്പോയ്ക്കു സമീപമുള്ള നിരവധി വീടുകൾ തകർന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാംപോംഗ് സ്പ്യു പ്രവിശ്യയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട സൈനികരുടെ സംസ്കാരം ഇന്നലെ നടത്തി.