റഷ്യൻ ബോംബർ വെടിവച്ചിട്ടതായി യുക്രെയ്ൻ
Saturday, April 20, 2024 2:18 AM IST
കീവ്: റഷ്യൻ ബോംബർ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ. റഷ്യയുടെ Tu-22M3 ബോംബർ വിമാനം വിമാനവേധ മിസൈൽ ഉപയോഗിച്ചാണു തകർത്തതെന്ന് യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം റഷ്യ തള്ളി. വിമാനം യന്ത്രത്തകരാർ മൂലം തകർന്നുവീഴുകയായിരുന്നെന്നാണു വിശദീകരണം.
സ്വന്തം വ്യോമാതിർത്തിക്കുള്ളിൽനിന്നു യുക്രെയ്ൻ പ്രദേശത്തേക്ക് കെഎച്ച്-22 ക്രൂയിസ് മിസൈലുകൾ തൊടുക്കാൻ റഷ്യ ഉപയോഗിക്കുന്ന വിമാനമാണിത്. ആണവ പോർമുനകൾ വഹിക്കാനും വിമാനത്തിന് കഴിയും.