മോ​​സ്കോ: റ​​ഷ്യ​​ൻ മി​​ലി​​ട്ട​​റി ബ്ലോ​​ഗ​​ർ ആ​​ന്ദ്രേ മോ​​റോ​​സോ​​വ് (44) സ്വ​​യം വെ​​ടി​​വ​​ച്ച് ജീ​​വ​​നൊ​​ടു​​ക്കി. യു​​ക്രെ​​യ്നി​​ലെ യു​​ദ്ധ​​ത്തി​​നി​​ടെ റ​​ഷ്യ​​ൻ​​ സൈ​​ന്യം നേ​​രി​​ട്ട വ​​ൻ നാ​​ശ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മോ​​റോ​​സോ​​വ് വ​​ലി​​യ വി​​മ​​ർ​​ശ​​ന​​ത്തി​​നി​​ര​​യാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ ക്രെം​​ലി​​നാ​​ണെ​​ന്ന് മോ​​റോ​​സോ​​വി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​ർ കു​​റ്റ​​പ്പെ​​ടു​​ത്തി.

യു​​ക്രെ​​യ്നി​​ൽ സൈ​​നി​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​യാ​​ളാ​​ണ് മോ​​റോ​​സോ​​വ്. ഒ​​ക്ടോ​​ബ​​റി​​നു ശേ​​ഷം കി​​ഴ​​ക്ക​​ൻ യു​​ക്രെ​​യ്നി​​ലെ അ​​വ്ദി​​വ്ക മേ​​ഖ​​ല​​യി​​ൽ 16,000 റ​​ഷ്യ​​ൻ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു​​വെ​​ന്ന് ഈ​​യി​​ടെ മോ​​റോ​​സോ​​വ് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. സൈ​​ന്യ​​ത്തെ മോ​​ശ​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് റ​​ഷ്യ​​ൻ സൈ​​നി​​ക മേ​​ധാ​​വി​​ക​​ൾ രം​​ഗ​​ത്തു​​വ​​ന്നു. പോ​​സ്റ്റ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് മോ​​റോ​​സോ​​വി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.