ഭൂകന്പം: ജപ്പാനിൽ 242 പേരെ കാണാനില്ല
Friday, January 5, 2024 11:47 PM IST
ടോക്കിയോ: മധ്യജപ്പാനിലെ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 92 ആയി ഉയർന്നു. 242 പേരെ ഇനിയും കണ്ടെത്താനുണ്ട്.
സുസു, വാജിമ നഗരങ്ങളിൽ തകർന്ന ഭവനങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണു തിങ്കളാഴ്ചയുണ്ടായത്. പതിനായിരങ്ങൾക്കു വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. റോഡുകൾ തകർന്നതിനാൽ വലിയ യന്ത്രങ്ങൾ എത്തിച്ചു തെരച്ചിൽ നടത്താൻ സാധിക്കുന്നില്ല.
സമയം കടന്നുപോകുന്തോറും കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനാകുമോ എന്നതിൽ ആശങ്ക ഉയരുന്നു. ജാപ്പനീസ് സേനയിലെ 4600 അംഗങ്ങൾ തെരച്ചിലിനു സഹായം നല്കുന്നുണ്ട്.