കാറ്റും മഴയും; ഓസ്ട്രേലിയയിൽ പത്തു മരണം
Wednesday, December 27, 2023 11:34 PM IST
കാൻബറ: കിഴക്കൻ ഓസ്ട്രേലിയയിൽ കാറ്റിലും മഴയിലും ഒന്‍പതുവയസുകാരി അടക്കം പത്തു പേർ മരിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്വീൻസ്ലാൻഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനങ്ങളിൽ വ്യാപകമായ കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടായി.
പതിനായിരങ്ങൾക്കു വൈദ്യുതിയില്ലാതായി. ന്യൂ സൗത്ത് വെയിൽസിൽ ഗോൾഫ് ബോളിന്റെയത്ര വലുപ്പമുള്ള ആലിപ്പഴം പെയ്തു. വരും ദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നാണു പ്രവചനമെങ്കിലും ശക്തി കുറഞ്ഞേക്കും.