സുഡാനിൽ ഡ്രോൺ ആക്രമണം; 40 മരണം
Monday, September 11, 2023 1:02 AM IST
കയ്റോ: തെക്കൻ സുഡാനിലെ ഖാർത്തുമിൽ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാൽപതുപേർ കൊല്ലപ്പെട്ടു.
മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യ-മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു. ആശുപത്രിയുടെ പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാജ്യത്തിന്റെ നിയന്ത്രണത്തിനായി ജനറൽ, അബ്ദൽ ഫത്ത ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും ജനറൽ മുഹമ്മദ് ഹമദാൻ ഡഗാലോയുടെ നേതൃത്വത്തിലുള്ള അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) നാളുകളായി ഏറ്റുമുട്ടുകയാണ്. ഖാർത്തും ആക്രമിച്ചത് സൈന്യമാണെന്ന് ആർഎസ്എഫ് ആരോപിച്ചു.