വെടിവയ്പിൽ രണ്ടു മരണം
Thursday, June 8, 2023 2:42 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ റിച്ച്മണ്ട് നഗരത്തിൽ ഹൈസ്കൂൾ പാസായവരുടെ സർട്ടിഫിക്കറ്റ് വിതരണത്തിനിടെയുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അക്രമം നടത്തിയ പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു നാലു തോക്കുകൾ കണ്ടെടുത്തു.