റഷ്യ- ജോർജിയ വിമാനസർവീസ് പുനരാരംഭിച്ചു
Saturday, May 20, 2023 1:32 AM IST
ടിബ്ലിസി: നാലു വർഷത്തിനുശേഷം റഷ്യക്കും ജോർജിയയ്ക്കും ഇടയിൽ നേരിട്ടു വ്യോമഗതാഗതം പുനഃസ്ഥാപിച്ചു. റഷ്യയിലെ അസിമുത് എയർലൈൻസിന്റെ വിമാനം ഇന്നലെ മോസ്കോയിൽനിന്ന് ജോർജിയൻ തലസ്ഥാനമായ ടിബ്ലിസിയിൽ ഇറങ്ങി.
ടിബ്ലിസിയിൽ നാലു വർഷം മുന്പ് നടന്ന റഷ്യാവിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ഏർപ്പെടുത്തിയ വ്യോമയാന നിരോധനം പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തീരുമാനിച്ചതിനെത്തുടർന്നാണ് ഇതു സാധ്യമായത്.