ജി 7, ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ഹിരോഷിമയിൽ
Saturday, May 20, 2023 1:32 AM IST
ഹിരോഷിമ: ജി 7, ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഹിരോഷിമയിൽ എത്തി. ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ ഫലപ്രദമായി നേരിടുമെന്ന് നേതാക്കൾ ചർച്ച ചെയ്യും.
ജപ്പാൻ, പാപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ രാജ്യങ്ങൾ മോദി സന്ദർശിക്കും. പര്യടനത്തിനിടെ 40 പരിപാടികളിൽ സംബന്ധിക്കും. രണ്ടു ഡസനിലേറെ ലോകനേതാക്കളുമായി ചർച്ച നടത്തുമെന്നും അധികൃതർ അറിയിച്ചു.