ഇറാനിലെ പ്രതിഷേധത്തിൽ അറസ്റ്റിലായവർക്ക് മാപ്പു നൽകി
Tuesday, March 14, 2023 12:50 AM IST
ദുബായ്: സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ അടുത്തിടെ അറസ്റ്റിലായ 22,000 പേർക്ക് പരമോന്നത നേതാവ് മാപ്പു നൽകിയതായി ഇറാൻ അറിയിച്ചു. എന്നാൽ, അറസ്റ്റിലായവരെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ വച്ച് മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ പണപ്പെരുപ്പവും പ്രക്ഷോഭത്തിന്റെ ആക്കം കൂട്ടി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം രാജ്യം സാക്ഷിയാവുന്ന വൻ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്.