യുഎസ് വെടിവയ്പ്: പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, January 24, 2023 12:25 AM IST
മോന്ററേ പാർക്ക് (യുഎസ്): ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ഡാൻസ് ക്ലബിൽ പത്തു പേരെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
എഴുപത്തിരണ്ടുകാരനായ ഹ്യു കാൻ ട്രാനിനെ സ്വയം വെടിവച്ചു മരിച്ചനിലയിൽ ഞായറാഴ്ച വാഹനത്തിനുള്ളിലാണ് കണ്ടെത്തിയത്. ജനുവരിയിൽ അമേരിക്കയിൽ നടന്ന അഞ്ചാമത്തെ വെടിവയ്പാണ് മോന്ററേ പാർക്കിലേത്. കഴിഞ്ഞവർഷം മേയിൽ ടെക്സസിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ 21 പേർ മരിച്ചു. അതിനുശേഷം കൂടുതൽ പേർക്കു ജീവഹാനി സംഭവിച്ചത് മോന്ററേ പാർക്കിലാണ്.
ആക്രമണത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.ചൈനീസ് വംശജർ ഉൾപ്പെടെ ഏഷ്യക്കാർ ധാരാളമായി വസിക്കുന്ന നഗരമാണ് മോന്ററേ പാർക്ക്.