വിമാനാപകടം: രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾകൂടി തിരിച്ചറിഞ്ഞു
Monday, January 23, 2023 12:22 AM IST
കാഠ്മണ്ഡു: നേപ്പാൾ വിമാനദുരന്തത്തിൽ മരണമടഞ്ഞ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾകൂടി തിരിച്ചറിഞ്ഞു. 14ന് പൊഖാറയിൽ യതി എയർലൈൻസിന്റെ വിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരാണ് കൊല്ലപ്പെട്ടത്. യുപി സ്വദേശികളായ അഭിഷേക് കുശ്വാഹ, ബിശാൽ ശർമ, അനിൽ കുമാർ രാജ്ഭർ, സോനു ജയ്സ്വാൾ, സഞ്ജയ് ജയ്സ്വാൾ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനിൽ കുമാറിന്റെയും അഭിഷേകിന്റെയും മൃതദേഹങ്ങളാണ് ഇന്നലെ തിരിച്ചറിഞ്ഞത്. ബിശാൽ ശർമയുടെയും സഞ്ജയ് ജയ്സ്വാളിന്റെയും മൃതദേഹങ്ങൾ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. സോനു ജയ്സ്വാളിന്റെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുള്ളത്.