സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി
Wednesday, April 30, 2025 2:40 AM IST
ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ ഗുജറാത്ത് കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശകനുമായ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷയും ജീവപര്യന്തം തടവ് താത്കാലികമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതി തള്ളി.
സഞ്ജീവിന്റെ അപ്പീലിൽ വാദം കേൾക്കൽ വേഗത്തിലാക്കാൻ കേസ് പരിഗണിച്ച ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.