ആക്സിയം 4 വിക്ഷേപണം മേയ് 29ന്, ശുഭാന്‍ഷു ശുക്ല ബഹിരാകാശത്തേക്ക്
Wednesday, April 30, 2025 2:39 AM IST
ന്യൂഡല്‍ഹി: ആക്സിയം 4 വിക്ഷേപണം മേയ് 29നു രാത്രി 10.30ന് നടക്കും. രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ഇന്ത്യക്കാരനായ ഒരാൾ, ശുഭാന്‍ഷു ശുക്ല ബഹിരാകാശനിലയത്തിലേക്കു പോകുന്നുവെന്നതാണ് ആക്സിയം ദൗത്യത്തിന്റെ സവിശേഷത.
നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേക്ഷക പെഗ്ഗി വിറ്റ്സണ്‍, പോളണ്ടുകാരനായ സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിക്കാരന്‍ ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4ലെ മറ്റു യാത്രക്കാര്‍.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെതന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാവാഹനം. ഗഗന്യാന് ദൗത്യത്തിനു മുന്നോടിയായാണ് ശുഭാന്‍ഷു ശുക്ല ബഹിരാകാശനിലയത്തിലേക്കു പോകുന്നത്.