ഭരണഘടന: സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി പരിഗണിക്കും
Saturday, September 3, 2022 2:38 AM IST
ന്യൂഡൽഹി: സോഷ്യലിസം, സെക്കുലറിസം തുടങ്ങിയ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽനിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി സുപ്രീംകോടതി സെപ്റ്റംബർ 23ന് പരിഗണിക്കും.