വായുമലിനീകരണം: അഞ്ചാം ക്ലാസ് വരെയുള്ള പഠനം ഓണ്‍ലൈനാക്കി
Friday, November 15, 2024 2:14 AM IST
ന്യൂഡല്‍ഹി: വായുമലിനീകരണം പരിധി വിട്ടതോടെ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം, നിര്‍മാണ സാധനങ്ങളുടെ കയറ്റിറക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനം നിരോധിച്ചു.
വൈദ്യുതിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ ഓടുന്നതിന് നിരോധനമുണ്ട്.
അന്തർ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതു തടയും.
വായു ഗുണനിലവാര സൂചിക 424 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.