മണിപ്പുരിൽ വീണ്ടും അഫ്സ്പ
Friday, November 15, 2024 2:14 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ആറു പോലീസ് സ്റ്റേഷൻ മേഖലകളിൽ പ്രത്യേക സൈനികാധികാര നിയമം(അഫ്സ്പ) പ്രഖ്യാപിച്ചു.
സംഘർഷം തുടരുന്ന ജിരിബാം, സേക്മായി, ലാംസാംഗ്(ഇംഫാൽ വെസ്റ്റ്), ലാംലായി(ഇംഫാൽ ഈസ്റ്റ്), ലെയ്മഖോംഗ്, കാംഗ്പോക്പി, മോയിറാംഗ്(ബിഷ്ണുപുർ) എന്നീ പ്രദേശങ്ങളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഫ്സ്പ പ്രഖ്യാപിച്ചത്.
19 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെ ഒഴിവാക്കി മണിപ്പുർ മുഴുവൻ ഒക്ടോബർ ഒന്നിന് അഫ്സ്പ പ്രഖ്യാപിച്ചിരുന്നു. അന്ന് ഒഴിവാക്കപ്പെട്ട പ്രദേശങ്ങളിലാണ് ഇന്നലെ അഫ്സ്പ പ്രഖ്യാപിച്ചത്. ഇന്നലെ സുരക്ഷാസേന വൻ ആയുധശേഖരം പിടികൂടി. മോർട്ടാറും റൈഫിളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്.