സതീഷ് സെയിലിന്റെ ശിക്ഷ സ്റ്റേചെയ്തു
Friday, November 15, 2024 2:14 AM IST
കാർവാർ (കർണാടക): ബെലെക്കേരി ഇരുമ്പയിര് കടത്തുകേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ ശിക്ഷാവിധി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.
ഖനി ഉടമകളുൾപ്പെടെ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റുള്ളവരുടെ ശിക്ഷയും ജസ്റ്റീസ് എം. നാഗപ്രസന്നയുടെ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. ഇതോടെ രണ്ടാഴ്ചയായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സെയിലിന്റെ മോചനത്തിനു വഴിതെളിഞ്ഞു.
എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുമെന്ന ഭീഷണിയും ഒഴിവായി. ബെലെക്കേരി തുറമുഖത്തുനിന്ന് അനധികൃതമായി ഇരുമ്പയിര് കടത്തിയ കപ്പൽ സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിംഗ് കോർപറേഷന്റേതായിരുന്നു.