മുസ്ലിം പേഴ്സണൽ ലോ ബോർഡിന് എതിരേ ദേശീയ ന്യൂനപക്ഷ മോർച്ച
Saturday, November 16, 2024 1:51 AM IST
ന്യൂഡൽഹി: പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മുസ്ലിം പേഴ്സണൽ ലോ ബോർഡ് പ്രവർത്തിക്കുന്നുവെന്ന് ദേശീയ ന്യൂനപക്ഷ മോർച്ച.
ഇക്കൂട്ടർക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നിവേദനം നൽകിയതായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു അറിയിച്ചു.
എൻജിഒ മാത്രമായ സംഘടന ബോർഡ് എന്ന പേര് ചേർത്തതോടെ സർക്കാർ/ അർധസർക്കാർ സ്ഥാപനമാണെന്ന പ്രതീതി സൃഷ്ടിച്ചതായി നോബിൾ മാത്യു ആരോപിച്ചു.
വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന മുനന്പത്തെ ജനങ്ങളെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര സന്ദർശിക്കുമെന്നും നോബിൾ മാത്യു പറഞ്ഞു.
മുനന്പം വിഷയം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. 24ന് ന്യൂനപക്ഷ മോർച്ച ചെയർമാൻ ജമാൽ സിദ്ദിഖി സമരപ്പന്തലിൽ എത്തി സമരക്കാരെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.