ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ക​​​രീ​​​ബി​​​യ​​​ൻ ദ്വീപ് രാ​​​ജ്യ​​​മാ​​​യ ഡൊ​​​മി​​​നി​​​ക്ക ത​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത ദേ​​​ശീ​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​യ ഡൊ​​​മി​​​നി​​​ക്ക അ​​​വാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും.

ഇ​​​രു​ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ മോ​​​ദി കാ​​​ണി​​​ക്കു​​​ന്ന താ​​​ത്പ​​​ര്യ​​​വും കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഡൊ​​​മി​​​നി​​​ക്ക​​​യ്ക്ക് ന​​​ൽ​​​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


ഈ ​​​മാ​​​സം 19 മു​​​ത​​​ൽ 21 വ​​​രെ ഗ​​​യാ​​​ന​​​യി​​​ലെ ജോ​​​ർ​​​ജ് ടൗ​​​ണി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​കാ​​​രി​​​കോം ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഓ​​​ഫ് ഡൊ​​​മി​​​നി​​​ക്ക​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ൽ​​​വാ​​​നി ബ​​​ർ​​​ട്ട​​​ൺ അ​​​വാ​​​ർ​​​ഡ് മോ​​​ദി​​​ക്ക് സ​​​മ്മാ​​​നി​​​ക്കും.