സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽനിന്ന് 8.8 കോടി രൂപ ഇഡി പിടിച്ചെടുത്തു
Saturday, November 16, 2024 1:50 AM IST
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ചെന്നൈയിലെ കോർപറേറ്റ് ഓഫീസിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) 8.8 രൂപ പിടിത്തെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇഡി സാന്റിയാഗോ മാർട്ടിൻ, മരുമകൻ ആധവ് അർജുൻ എന്നിവരുമായി ബന്ധമുള്ള 20 സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
ചെന്നൈ, കോയന്പത്തൂർ, ഫരീദാബാദ്, ലുധിയാന, കോൽക്കത്ത എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മാർട്ടിനെതിരായ നടപടി തുടരാൻ മദ്രാസ് ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.