വഖഫ് ക്രമക്കേട്: അമാനത്തുള്ള ഖാന് ജാമ്യം
Friday, November 15, 2024 2:14 AM IST
ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ഇഡി അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു.
അമാനത്തുള്ളയ്ക്കെതിരേ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. രണ്ടു മാസമായി അദ്ദേഹം ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. സിബിഐയും അമാനത്തുള്ളയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.