ആയുധക്കടത്ത്: മുഖ്യപ്രതിക്കെതിരേ എൻഐഎ കുറ്റപത്രം
Saturday, November 16, 2024 1:50 AM IST
ന്യൂഡൽഹി: മണിപ്പുരിലേക്ക് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചുവെന്ന കേസിൽ മുഖ്യപ്രതിക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.
മിസോറം സ്വദേശി സോളമോണ എന്നറിയപ്പെടുന്ന ലാൽമിതംഗയ്ക്കെതിരേ ഡൽഹിയിലെ എൻഐഎ പ്രത്യേക കോടതിയിലാണു കുറ്റപത്രം.