ന്യൂ​ഡ​ൽ​ഹി: കാ​ത്ത​ലി​ക് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ(​സി​സി​ഐ)​യു​ടെ 15-ാമ​ത് ദേ​ശീ​യ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 17 വ​രെ പാ​ലാ അ​ൽ​ഫോ​ൻ​സി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കും.

കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ (സി​ബി​സി​ഐ) പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​നാ​കും.

ഭാ​ര​ത ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മൂ​ന്ന് റീ​ത്തു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​മാ​ത്യു കോ​യി​ക്ക​ൽ അ​റി​യി​ച്ചു.


"ഇ​ന്ത്യ​ യി​ലെ സാ​മൂ​ഹി​ക രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ല്മാ​യ​രു​ടെ സ​വി​ശേ​ഷ പ​ങ്ക്’ എ​ന്ന​താ​ണ് പ്ര​മേ​യം. 1993ൽ ​കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് സി​സി​ഐ രൂ​പീ​ക​രി​ച്ച​ത്.

ബി​ഷ​പ്പു​മാ​ർ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ എ​ന്നി​ങ്ങ​നെ സ​ഭാ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ദേ​ശീ​യ പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ലാ​ണ് സി​സി​ഐ.