മൂഡ ഭൂമിയിടപാട് കേസ്: മുൻ ചെയർമാൻ ഇഡിക്കു മുന്പാകെ ഹാജരായി
Friday, November 15, 2024 2:14 AM IST
ബംഗളൂരു: മൂഡ ഭൂമിയിടപാട് അഴിമതിക്കേസുമായി ബന്ധപ്പെട്ട് മൈസൂർ അർബൻ ഡെവലപ്മെന്റ് അഥോറിറ്റി (മൂഡ) മുൻ ചെയർമാൻ കെ. മാരിഗൗഡ ഇഡിക്കു മുന്പാകെ ഹാജരായി. ശാന്തി നഗറിലുള്ള ഇഡി ഓഫീസിൽ നേരിട്ടെത്തിയാണ് മാരിഗൗഡ മൊഴി നൽകിയത്.
വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മാസം മാരിഗൗഡ മുഡ ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു. മൈസൂരു ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനെയും റായ്ചൂർ കോൺഗ്രസ് എംപി ജി. കുമാർ നായിക്കിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പഴ്സണൽ അസിസ്റ്റന്റ് സി.ടി. കുമാറിനെയും കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.