തൃണമൂൽ നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
Thursday, November 14, 2024 1:57 AM IST
കോൽക്കത്ത: തൃണമൂൽ നേതാവിനെ അജ്ഞാതസംഘം ബോംബെറിഞ്ഞശേഷം വെടിവച്ചു കൊലപ്പെടുത്തി. ജഗത്ദാൽ വാർഡ് നന്പർ 12ലെ തൃണമൂൽ പ്രസിഡന്റ് അശോക് ഷാ ആണു കൊല്ലപ്പെട്ടത്.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഇന്നലെ രാവിലെയാണു സംഭവം. അശോകിനൊപ്പം ചായക്കടയിൽ നിന്നവർക്കും ബോംബേറിൽ പരിക്കേറ്റു.
കമ്മീഷണർ അലോക് രജോറിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃണമൂൽ പ്രവർത്തകർ സംഘടിച്ച് ജഗത്ദാൽ പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി.