ക്ഷേമപെൻഷൻ വിതരണത്തിൽ തടസമില്ലെന്നു സർക്കാർ
Thursday, July 25, 2024 2:26 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ ഒരു ഗഡുവിനായി അനുവദിച്ച തുക വിതരണം ചെയ്യുന്നതിൽ തടസമുണ്ടായില്ലെന്നു സർക്കാർ.
ഒരു ഗഡു തുക വിതരണം ചെയ്യുന്നതിനായി 900 കോടി രൂപ അനുവദിച്ചിരുന്നു. ഇന്നും നാളെയുമായി തുക ഗുണഭോക്താക്കൾക്കു ലഭിച്ചുതുടങ്ങും.
60 ലക്ഷം പേർക്കാണ് 1600 രൂപവച്ചു ക്ഷേമപെൻഷൻ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്കും സഹകരണ സംഘങ്ങൾ വഴി നേരിട്ടുമാണു സംസ്ഥാനത്ത് ഇപ്പോൾ പെൻഷൻ വിതരണം നടന്നുവരുന്നത്.