രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കു രണ്ടു വിക്കറ്റ് ജയം
Saturday, January 25, 2025 11:50 PM IST
ചെന്നൈ: ഒറ്റയാൾ പോരാട്ടത്തിലൂടെ രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ കീഴടക്കി തിലക് വർമ. 55 പന്തിൽ അഞ്ചു സിക്സും നാലു ഫോറും അടക്കം 72 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമയുടെ ഇന്നിംഗ്സിലൂടെ ഇന്ത്യക്കു രണ്ടു വിക്കറ്റ് ജയത്തിന്റെ തിലകക്കുറി.
ഇതോടെ അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 2-0ന്റെ ലീഡ് നേടി. ഒരുഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ തിലക് അവസരോചിത ഇന്നിംഗ്സിലൂടെ ജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായ ഫിൽ സാൾട്ടും (4), ബെൻ ഡക്കറ്റും (3) വേഗത്തിൽ മടങ്ങി. എന്നാൽ, ഒന്നാം ട്വന്റി-20യിലേതുപോലെ ക്യാപ്റ്റൻ ജോസ് ബട് ലർ (30 പന്തിൽ 45) ഒരറ്റത്ത് ആക്രമണം നടത്തി.
ജാമി സ്മിത്താണ് (12 പന്തിൽ 22) പിന്നീട് ഇംഗ്ലീഷ് നിരയിൽ ആക്രമിച്ചു കളിച്ചത്. 17 പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 31 റണ്‍സ് നേടിയ ബ്രൈഡൻ കാഴ്സാണ് റണ്ണെത്തിച്ച മറ്റൊരു താരം.
ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണ് (5), അഭിഷേക് ശർമ (12) എന്നിവർ നിരാശപ്പെടുത്തി. സൂര്യകുമാർ യാദവ് (12), ധ്രുവ് ജുറെൽ (4), ഹാർദിക് പാണ്ഡ്യ (7) എന്നിവരും വേഗത്തിൽ മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറും (19 പന്തിൽ 26) തിലക് വർമയും ചേർന്നു രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബ്രൈഡൻ കാഴ്സ് കൂട്ടുകെട്ടു പൊളിച്ചു.
സ്കോര്‍ ചുരുക്കം