ഐസിസി ടീമിൽ ബുംറ, ജഡേജ, ജയ്സ്വാൾ
Saturday, January 25, 2025 12:09 AM IST
ദുബായ്: ഐസിസി 2024 ടെസ്റ്റ് ടീം ഓഫ് ദ ഇയറിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. ടെസ്റ്റ് ബൗളർമാരിൽ ഒന്നാം നന്പറായ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർമാരിൽ ഒന്നാം റാങ്കുകാരനായ രവീന്ദ്ര ജഡേജ, ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്സ്വാൾ എന്നിവരാണ് 2024 ഐസിസി ടെസ്റ്റ് ടീം ഓഫ് ദ ഇയറിൽ ഇടം പിടിച്ചത്. ഇംഗ്ലണ്ടിൽനിന്ന് നാലു കളിക്കാർ 11 അംഗ ടീമിൽ ഇടം നേടി.
ടീം: യശസ്വി ജയ്സ്വാൾ, ബെൻ ഡക്കറ്റ്, കെയ്ൻ വില്യംസണ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കാമിന്ദു മെൻഡിസ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ജസ്പ്രീത് ബുംറ.