ഐഎസ്എൽ: മോഹൻ ബഗാനെ തളച്ചു
Wednesday, January 22, 2025 1:16 AM IST
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ മോഹൻ ബഗാനെ ഹോം മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഗോൾരഹിത സമനിലയിൽ തളച്ചു.
17 മത്സരങ്ങളിൽ നിന്ന് 37 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ് ബഗാൻ. ഇത്രയും മത്സരങ്ങളിൽ 18 പോയിൻ്റുമായി 10-ാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.