മുംബൈയെ വീഴ്ത്തി ജമ്മു
Saturday, January 25, 2025 11:50 PM IST
മുംബൈ: രഞ്ജി ട്രോഫി 2024-25 സീസണിലെ ഏറ്റവും വലിയ അട്ടിമറിജയം സ്വന്തമാക്കി ജമ്മു കാഷ്മീർ. നിലവിലെ ചാന്പ്യന്മാരായ മുംബൈയെ അഞ്ചു വിക്കറ്റിനു ജമ്മു കാഷ്മീർ കീഴടക്കി. മുംബൈയെ 10 വർഷത്തിനുശേഷമാണ് ജമ്മു കാഷ്മീർ തോൽപ്പിക്കുന്നത്.
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ശിവം ദുബെ, ഷാർദുൾ ഠാക്കൂർ എന്നിങ്ങനെ വന്പൻ താരനിരയുമായിറങ്ങിയ മുംബൈയെയാണ് ജമ്മു കാഷ്മീർ വീഴ്ത്തിയത്. സ്കോർ: മുംബൈ 120, 290. ജമ്മു കാഷ്മീർ 206, 207/5.